Tuesday, July 2, 2013

കൊങ്ങാട്ടു തറവാടും ചെട്ടിയാരും പിന്നെ കുറെ കാവൽ നായ്ക്കളും (അധ്യായം-3)

അങ്ങനെ ഇരിയ്ക്കുമ്പോൾ അതാ കൊങ്ങാട്ട് തറവാടിന്റെ ഉമ്മറത്ത്‌ ഒരു കാൽ പെരുമാറ്റം. അന്നാമ ചേടത്തിയുടെ കാൽ തിരുംമികൊണ്ടിരുന്ന ചെട്ടിയാർ ഉടനടി ചാടി എഴുന്നേറ്റു ചോദിച്ചു. 'ആരാടാ അത്?'. മറുപടിയില്ല. ചെട്ടിയാർ വീണ്ടും അലറി. 'ഛീ ആരാണെന്ന് ചോദിച്ചത് കേട്ടില്ലെടാ?'. ഉമ്മറത്ത്‌ നിന്നും ഒരു സ്ത്രീശബ്ദം. 'എടാ അല്ല എടീ..'.സ്ത്രീശബ്ദം കേട്ടതോടെ ചെട്ടിയാര്ക്കൊന്നു കുളിര് കോരി. ഉമ്മറതെയ്ക്കു വന്നപ്പോൾ ഒരു ചാക്ക് നിറയെ ചക്കയുമായി ഒരു പെണ്ണ് നില്ക്കുന്നു. അവളെ അടിമുടി നോക്കി വായിൽ വെള്ളമിറക്കി കൊണ്ട് ചെട്ടിയാർ ചോദിച്ചു. "നീ എതാടീ പെണ്ണേ?". പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. "എന്റെ പേര് മഞ്ജരി മേനോൻ. കുറച്ചു വടക്കുന്നാ..അന്നാമ്മ ചേടത്തിയെ ഒന്ന് കാണാൻ..".  കേട്ട പാടെ അന്നാമ്മ  ചേടത്തി ഉമ്മറതെയ്ക്കു ഓടി വന്നിട്ട് പറഞ്ഞു. "ഹല്ലാ ഇതാര് മഞ്ജരിയോ കേറി വാടീ". എന്നിട്ട് ഒരല്പം കോപത്തിൽ ചെട്ടിയാരെ നോക്കികൊണ്ട്‌ "എടൊ പൊട്ടൻ ചെട്ടീ തന്നോട് ഞാൻ മുൻപേ പറഞ്ഞില്ലായിരുന്നോ  മഞ്ജരിയെയും അവൾ എടുക്കാൻ പോവുന്ന നാടകത്തെയും കുറിച്ച്?". ചെട്ടിയാർ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. "ഇപ്പൊ ഓർമ്മ വന്നു ചേടത്തീ". എന്നിട്ട് മഞ്ജരിയെ നോക്കി വെള്ളമിറക്കി കൊണ്ട് ചോദിച്ചു. "എന്നതാടീ പെണ്ണെ നിന്റെ നാടകത്തിന്റെ പേര്? കുന്നിക്കുരു എന്നല്ലേ?". ചെട്ടിയാരുടെ നോട്ടത്തിൽ നാണിച്ചു തല താഴ്ത്തി കാൽ മുട്ട് കൊണ്ട് നിലത്തു ഉഗാണ്ടയുടെ ഭൂപടവും വരച്ചു കൊണ്ട് മഞ്ജരി മൊഴിഞ്ഞു. "കുന്നിക്കുരു അല്ല ചെട്ടിയാർ അണ്ണാ ചക്കക്കുരു".കേട്ട് നിന്ന അന്നാമ്മ ചേടത്തി മഞ്ജരിയോട് ചോദിച്ചു. "ഈ ചാക്കിൽ എന്നതാടീ?". മഞ്ജരി മറുപടി പറഞ്ഞു.

"ഇത് ഞാൻ അന്നാമ്മ ചെടതിയ്ക്ക് വേണ്ടി കൊണ്ട് വന്നതാണ്. കുറച്ചു ചക്കയാണ്. ചേടത്തി എനിയ്ക്ക് വേണ്ടി ഒരു ഉപകാരം ചെയ്യണം.ഞാൻ എന്റെ ജീവിതത്തിൽ ഇറക്കുന്ന ആദ്യത്തെ നാടകമാണ്. ഈ സംഭവത്തിനു  ചെട്ടിയാരെ കൊണ്ട് കുറച്ചു പബ്ലിസിറ്റി കൊടുപ്പിയ്ക്കണം. എല്ലാ നാടകങ്ങളെയും വിമര്ശിച്ചു കൊന്നു കീറുന്ന മാതിരി എന്നെയും എന്റെ നാടകത്തെയും ഉപദ്രവിയ്ക്കരുത്‌ എന്ന് ചെട്ടിയാരോട് പറയണം. മാത്രമല്ല എന്റെ ഈ 'ചക്കക്കുരു' എന്നാ നാടകം ഞാൻ DVD യിൽ കോപ്പി ചെയ്തിട്ടുണ്ട്. ഏതാണ്ട് 500 ഓളം DVD കോപ്പി ചെയ്തു കഴിഞ്ഞു. അന്നാമ്മ ചേടത്തി എന്റെ DVD ഒക്കെ ഒന്ന് വിറ്റു കാശാക്കി തരണം.പിന്നെ അത് മാത്രമല്ല ഈ കൊണ്ട് വന്ന ചക്ക അന്നാമ്മ ചേടത്തി തിന്നു കഴിഞ്ഞു തുപ്പി കളയുന്ന ചക്കക്കുരുകൾ മുഴുവൻ ഒരു ഹോർലിക്ക്സ് കുപ്പിയിൽ ആക്കി ഈ DVD യോടൊപ്പം ഫ്രീ ആയി കൊടുക്കുകയും വേണം. ഒരു attraction നു വേണ്ടി. പകരം എന്താ വേണ്ടത് എന്ന് ചേടത്തി പറഞ്ഞാൽ  മതി. അപ്പൊ എങ്ങനെ DVD കളും ഹോർലിക്ക്സ് കുപ്പികളും പുറത്തു കാറിൽ വെച്ചിരിയ്ക്കുകയാണ്. എടുപ്പിയ്ക്കട്ടെ?"

അന്നാമ്മ ചേടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു. "നീ ഒന്നാം തരം മേനോത്തി കൊച്ചു തന്നെടീ. നിന്റെ കാര്യം ഞാൻ ഏറ്റെടീ മഞ്ജരിപ്പെണ്ണേ. എടൊ ചെട്ടിയാരെ താൻ കേട്ടല്ലോ അല്ലേ?" ചെട്ടിയാർ തല കുലുക്കി.DVD കളും ഹോർലിക്ക്സ് കുപ്പികളും അന്നാമ്മ ചേടത്തിയെ ഏല്പിച്ചു മഞ്ജരി മേനോൻ പടിയിറങ്ങി. ഗ്രഹണി പിള്ളേർക്ക് ചക്ക പായസം കിട്ടിയ മാതിരി അന്നാമ്മ ചേടത്തിയും ഭര്ത്താവ് തൊമ്മിച്ചനു കൂടി ആ ചക്ക മുഴുവൻ രണ്ടു ദിവസം കൊണ്ട് തിന്നു തീർത്തു. ചെട്ടിയാർ സമയം പാഴാക്കാതെ ചന്ദ്രലേഖ ഗ്രാമത്തിന്റെ സകല ചുവരുകളിലും 'ചക്കക്കുരു' നാടകത്തെയും  മഞ്ജരി മേനോനെയും കുറിച്ച് പുകഴ്ത്തി കുറെ വാചകങ്ങൾ എഴുതി കൂട്ടി. ചവച്ചു തുപ്പിയ ചക്കക്കുരുകൾ എല്ലാം ഹോർലിക്ക്സ് കുപ്പിയിൽ ആക്കി അന്നാമ്മ ചേടത്തി DVD ക്കൊപ്പം വിറ്റഴിയ്ക്കാൻ തുടങ്ങി. സത്യത്തിൽ കാലണയ്ക്ക് കൊള്ളാത്ത ഈ നാടകത്തിന്റെ DVD വാങ്ങാൻ വിമുഖത കാണിച്ച അടുത്ത ഗ്രാമക്കാരെ മുഴുവൻ ചെട്ടിയാർ ഭീഷണിപ്പെടുത്തി അന്നമ്മ ചേടത്തിയുടെ അടുക്കലേയ്ക്ക് പറഞ്ഞയച്ചു. 

അങ്ങനെയിരിയ്ക്കുമ്പോൾ കൊങ്ങാട്ട് തറവാടിന്റെ ഉമ്മറത്ത്‌ വീണ്ടും ഒരു കാല്പെരുമാറ്റം. അന്നാമ ചേടത്തിയുടെ കാൽ തിരുംമികൊണ്ടിരുന്ന ചെട്ടിയാർ ചാടി എഴുന്നേറ്റു ചോദിച്ചു. "ആരാടാ അത്?".വീണ്ടും ഉമ്മറത്ത്‌ നിന്നും ഒരു സ്ത്രീശബ്ദം. "പൊസ്റ്റ്മാൻ". ചെട്ടിയാർക്ക് വീണ്ടും കുളിര് കോരി. ഉമ്മരതെയ്ക്കു വന്ന ചെട്ടിയാർ ചോദിച്ചു. "പോസ്റ്റ്‌മാനോ?". തെല്ലൊന്നു നാണിച്ച പെണ്ണ് മൊഴിഞ്ഞു. "അല്ല പോസ്റ്റ്‌വുമണ്‍". അന്നാമ്മ ചെടതിയ്ക്കുള്ള കത്ത് ചെട്ടിയാരുടെ കയ്യില ഏല്പിച്ചു പോസ്റ്റ്‌വുമണ്‍ മടങ്ങി.അകത്തു നിന്നും അന്നാമ്മ ചേടത്തിയുടെ ശബ്ദം.  "എന്നതാടോ  ചെട്ടിയാരെ?". പോസ്റ്റ്‌വുമണ്‍ തന്ന കത്ത് അന്നാമ്മ ചേടത്തിയെ ഏല്പിച്ചു ചെട്ടിയാർ കാലു തിരുമ്മൽ തുടർന്നു. കത്ത് തുറന്നു വായിച്ച അന്നാമ്മ ചേടത്തി ഞെട്ടി പോയി!!!!!!!!!!!!!!!!!!!

ആരാണ് ആ കത്ത് അയച്ചത്? ചേടത്തി എന്തിനാണ് ഞെട്ടിയത്? അടുത്ത ലക്കം വരെ കാത്തിരിയ്ക്കുക.

1 comment:

  1. മുകിൽവർണ്ണൻജീ..സംഗതി ജോറായിട്ടുണ്ട്. തുടര്ന്നും എഴുതുക. വരും അധ്യായങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നു.

    ReplyDelete

മുകിൽവർണ്ണൻ തലനാരിഴ കീറി പരിശോധിച്ചതിനു ശേഷം മാത്രമേ കമന്റുകൾ പബ്ലിഷ് ചെയ്യപ്പെടുകയുള്ളൂ.