Saturday, July 13, 2013

കൊങ്ങാട്ടു തറവാടും ചെട്ടിയാരും പിന്നെ കുറെ കാവൽ നായ്ക്കളും (അധ്യായം-4)

അതെ. കത്ത് അയച്ചത് അവ തന്നെ ആയിരുന്നു.അവ എന്ന് വെച്ചാ അന്നമ്മ ചേടത്തിയും തോമ്മിച്ചനും ചെട്ടിയാരും വെറുപ്പോടെയും  ഭയത്തോടെയും  കണ്ടിരുന്ന ഒരു മനുഷ്യ ഉണ്ടായിരുന്നു അയ ഗ്രാമത്തി. അവന്റെ പേരാണ് "മയിൽവർണ്ണൻ". അയാള് സ്നേഹ സമ്പന്നനും കാരുണ്യവാനും ആയ ഒരു സാമൂഹ്യ പ്രവര്തക ആയിരുന്നു. അന്യായം എവിടെ കണ്ടാലും എതിര്ക്കുന്ന ഒരു ധീരനും ആയിരുന്നു. ചന്ദ്രലേഖ ഗ്രാമത്തിന്റെ ശത്രുതയ്ക്ക് ഇതൊക്കെ പോരെ? കാലണയ്ക്ക് കൊള്ളാത്ത 'ചക്കക്കുരു ' എന്നാ നാടകം കാണാനും അതിന്റെ DVD വാങ്ങിയ്ക്കാനും വിമുഖത കാണിച്ച നാട്ടുകാരെ അന്നാമ്മ ചേടത്തിയും ചെട്ടിയാരും കൂടി ചേർന്ന് ഭീഷണിപ്പെടുതിയത്തിനു എതിരെ ഉള്ള പ്രതിഷേധവും മുന്നറിയിപ്പും ആയിരുന്നു കത്തി. മാത്രമല്ല ബി രാമകൃഷ്ണ എന്നാ നാടകക്കാരനെ അനാവശ്യമായി തെറി വിളിച്ചതി ഉള്ള പ്രതിഷേധവും. ഒടുക്കം "ഇതിലും ഭേദം മഞ്ജരി മേനോന് വേണ്ടി ഒരു പിച്ച ചട്ടിയും എടുത്തു ബക്കറ്റ് പിരിവിനു ഇറങ്ങാമായിരുന്നില്ലേ?" എന്നാ പരിഹാസവുംഅന്നാമ്മ ചേടത്തിയും ചെട്ടിയാരും പല്ല് ഞെരിച്ചു.
"മയിൽവർണ്ണൻ" എന്നാ പേര് കേട്ടപ്പോഴേ ചെട്ടിയാരുടെ കാവ നായ്ക്ക എന്ന് സ്വയം അവരോധിച്ച ചന്ദ്രലേഖ ഗ്രാമത്തിലെ കുടികിടപ്പുകാ മുഴുവ സട കുടഞ്ഞു എഴുന്നേറ്റു. ആയുധമെടുത്തു മയിൽവർണ്ണനെതിരെ യുദ്ധ സജ്ജ ആയി. എന്നാ അന്നാമ്മ ചേടത്തി അവരെ തടുത്തു കൊണ്ട് പറഞ്ഞു. "ആയുധം എടുക്കേണ്ട സമയം ആയിട്ടില്ലടാ മക്കളേ..നാം ബുദ്ധി കൊണ്ടാണ് ഇപ്പോ കളിയ്ക്കേണ്ടത്. കത്ത് ചന്ദ്രലേഖ ഗ്രാമത്തിന്റെ എല്ലാ ചുവരുകളിലും ഒട്ടിച്ചു വെയ്ക്കിനെടാ.. എന്നിട്ട് അതിന്റെ താഴെ മയി ർണ്ണനു എതിരെ പച്ച തെറിക എഴുതി വെയ്ക്കിനെടാ..അവനെ സപ്പോർട്ട് ചെയ്തു അടുത്ത ഗ്രാമത്തി നിന്നും ആരെങ്കിലും എന്തെങ്കിലും എഴുതാ വന്നാ അവനെ തല്ലി  ഓടിച്ചു വിട്ടോണം. ദൗത്യം ഏറ്റെടുക്കാ തയ്യാറായ ആരെങ്കിലും ഉണ്ടെങ്കി മുന്നോട്ടു വാടാ". ചെട്ടിയാരുടെ കാവ നായ്ക്കളി പ്രധാനിക ആയ രണ്ടു പേര് മുന്നോട്ടു വന്നു. ഒന്നാമ നാട്ടിലെ പ്രധാന ഭിഷഗ്വര (വൈദ്യ) ആയ 'ദീപവൈദ്യ' എന്ന് നാട്ടുകാ വിളിയ്ക്കുന്നു 'ദീപ' . രണ്ടാമനോ ചെട്ടിയാര്ക്ക് സ്ഥിരമായി മുറുക്കാ   ഇടിച്ചു കൊടുക്കുന്ന 'ജയ '.രണ്ടു പേരും അന്നാമ്മ ചേടത്തിയുടെ കാലു നക്കി അനുഗ്രഹം വാങ്ങിച്ചതിന് ശേഷം ഗൊദയിലെയ്ക്കു ഇറങ്ങി.
വൈകുന്നേരം അന്നാമ്മ ചേടത്തിയുടെ അടുക്കള മുറ്റത്തു നിന്നും കിട്ടുന്ന (ചെട്ടിയാ/ചേടത്തി  തിന്നതിന്റെ ബാക്കി ഉച്ചിഷ്ടം) കഞ്ഞിയുടെയും വളിച്ച ചമ്മന്തിയുടെയും രുചി ർത്തപ്പോൾ ദീപനും ജയനും തങ്ങളെ ഏല്പിച്ച  ജോലി തികഞ്ഞ ആത്മാര്തതയോടെ തന്നെ നിറവേറ്റി. സംഭവം അറിഞ്ഞ അടുത്ത ഗ്രാമത്തിലെ ചില നല്ല മനുഷ്യര് മയിൽവർണ്ണനെ സപ്പോർട്ട് ചെയ്തു എന്തൊക്കെയോ എഴുതാ ശ്രമിച്ചെങ്കിലും ചെട്ടിയാരുടെ കാവ നായ്ക്ക സമ്മതിച്ചില്ല. അവസാനം മയിൽവർണ്ണൻ തന്നെ അവരെ പിന്തിരിപ്പിച്ചുഎന്നാ ചെട്ടിയാരുടെ കാവ നായ്ക്കളി മറ്റൊരു പ്രധാനി ആയ 'സാബു അലക്സ്‌ ' എന്ന ഒരുത്ത ഇടയ്കിടയ്ക്ക് മയിൽവർണ്ണൻ താമസിയ്ക്കുന്ന ഗ്രാമത്തി വന്നു അവിടത്തെ ജനങ്ങളെ ഭീഷണിപ്പെടുത്തി ചക്കക്കുരു നാടകത്തിനു പറഞ്ഞു വിടാ ശ്രമിയ്ക്കുകയും ഗ്രാമത്തിന്റെ ചുവരുകളി ചെട്ടിയാരെ കുറിച്ച് പുകഴ്ത്തി എന്തൊക്കെയോ എഴുതുകയും ചെയ്തിരുന്നു. പലപ്പോഴായി മയിൽവർണ്ണനും കൂട്ടരും അവനെ കയ്യോടെ പിടിച്ചു നിലം തൊടാതെ പറപ്പിയ്ക്കുകയും ചെയ്തു. സാബു അലക്സ്ഒരുപാട് തവണ തോറ്റു പിന്മാറിയതോടെ ചെട്ടിയാരുടെ മറ്റൊരു ശിങ്കിടി ആയ ജോണി എന്നാ ഒരാള് ദൗത്യം ഏറ്റെടുത്തു. "ചെട്ടിയാരുടെ കുറിപ്പുക വായിയ്ക്കുന്നത് ഒരു വൈക്കം മുഹമ്മദ്ബഷീര് കഥ വായിയ്ക്കുന്നത് പോലെയാണ്" എന്ന് ഒരിയ്ക്ക ഏതോ ഒരു ചുമരി എഴുതി വെച്ച ജോണിയെ മയിൽവർണ്ണനും കൂട്ടരും കൂടി മരത്തി കെട്ടിയിട്ടു. ബഷീറിനെ അപമാനിച്ചതി ഉള്ള അമര്ഷം കൊണ്ടാണ് മയിൽവര്ന്നൻ  കടുംകൈ ചെയ്തത് എങ്കിലും പിന്നീട് അയാള് ക്ഷമിയ്ക്കാ തയ്യാറായി. എന്നാ അയാളുടെ കൂട്ടുകാ വിട്ടില്ല. ജോണിയെ കൊണ്ട് നൂറ്റൊന്നു ഏത്തം ഇടുവിച്ചതിനു ശേഷമേ അയാളെ ഗ്രാമം വിടാ അവ അനുവദിച്ചുള്ളൂ.  സംഭവത്തി അന്നാമ്മ ചേടത്തിയും ചെട്ടിയാരും കോപാകുല ആയെങ്കിലും ഇപ്പോ മയിൽവർണ്ണന് എതിരെ നീങ്ങുന്നത്ബുദ്ധിയല്ല എന്ന് മനസ്സിലാക്കിയ അവ മൌനം പാലിച്ചു.
ചന്ദ്രലേഖ ഗ്രാമത്തിലെ താമസക്കാര ആയ ഒരു നല്ല മനുഷ്യ ഇതെല്ലാം കണ്ടും കെട്ടും കൊണ്ട് ഇരിയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ പേരാണ് "ഔതക്കുട്ടി". അദ്ദേഹം ഒരു പാവം ർഷകൻ ആയിരുന്നു. ചെട്ടിയാരുടെ കാവ നായ്ക്കളെ പോലെ അന്നാമ ചേടത്തിയുടെ കാലു നക്കാനൊ കോങ്ങാട്ട് തറവാടിന്റെ പടിയ്ക്ക കൈ നീട്ടാണോ പോവാത ഒരു അഭിമാനി ആയ മനുഷ്യ ആയിരുന്നു അയാ. ആരുടേയും ഔദാര്യം പറ്റാതെ ഒരു തുണ്ട് ഭൂമി സ്വന്തമായി വാങ്ങിച്ചു കൃഷി നടത്തി ജീവിയ്ക്കുന്ന ഗ്രാമത്തിലെ ഏറ്റവും നല്ലവ. ചന്ദ്രലേഖ ഗ്രാമത്തിനു വേരുക്കപ്പെട്ടവ ആയ മയിൽവർണ്ണന്റെ പ്രിയങ്കര ആയിരുന്നു ഔതക്കുട്ടി. ഔതക്കുട്ടി നല്ലവനും അഭിമാനിയും ആയിരുന്നു എങ്കിലും അയാൾക്ക്അന്നാമ്മ ചേടത്തിയെയും ചെട്ടിയാരെയും കോങ്ങാട്ട് തറവാടിനെയും ഒടുക്കത്തെ പേടി ആയിരുന്നു. ചെട്ടിയാരുടെയും ചെടതിയുടെയും അന്യായങ്ങല്ക്ക് എതിരെ പ്രതികരിയ്ക്കാ മയിൽവർണ്ണൻ പലപ്പോഴായി അയാൾക്ക്ധൈര്യം കൊടുക്കാ ശ്രമിച്ചു എങ്കിലും ഗ്രാമത്തി നിന്നും പുറത്താക്കുമോ എന്നാ ഭയത്താ അയാള് അതിനുള്ള ചങ്കൂറ്റം കാണിച്ചില്ലഅടുത്ത ഗ്രാമത്തി  സ്വന്തമായി ഇതിലും നല്ല രീതിയി കൃഷി നടത്താ ഉള്ള സൗകര്യം ഒരുക്കി തരാം എന്ന് മയിൽവർണ്ണൻ പറഞ്ഞു എങ്കിലും ഭയം കാരണം ഔതക്കുട്ടി വഴങ്ങിയില്ല.എന്നാ ബുദ്ധിമതി ആയ അന്നാമ്മ ചേടത്തി "ചവിരാഎന്നാ ഒരു ബിനാമിയെ ഉപയോഗിച്ച് പൊന്നും വിലയ്ക്ക് ഔതക്കുട്ടിയി നിന്നും കൃഷി സ്ഥലം വാങ്ങിച്ചെടുത്തു. എന്നിട്ട് സ്ഥലം കൃഷിക്കാര ആയ ചവിരായ്ക്ക് പാട്ടത്തിനു കൊടുക്കുകയും ചെയ്തു.  ചവിരാ ആണെങ്കി  ഔതക്കുട്ടിയെ പോലെ അല്ലായിരുന്നു. അവ ചേടത്തിയുടെ കാലു നക്കിയും അടിപാവാട കഴുകി കൊടുത്തും പിന്നെ ഇടയ്ക്കൊക്കെ ചില അളിഞ്ഞ തമാശക പറഞ്ഞും കൊങ്ങാട്ട്ടു തറവാടിന്റെയും ചന്ദ്രലേഖ ഗ്രാമത്തിന്റെയും ഇഷ്ടം അങ്ങ് നേടിയെടുത്തു ചുരുങ്ങിയ സമയം കൊണ്ട് അവിടത്തെ കാവല നായ്ക്കളി ഒരുവ ആയി മാറിസ്ഥലം വിറ്റു കിട്ടിയ കാശ് കൊണ്ട് ഔതക്കുട്ടി അടുത്ത ഗ്രാമത്തി കുറച്ചു ഭൂമി വാങ്ങി പഴയതിലും ഉഷാറി കൃഷി തുടങ്ങി. ചന്ദ്രലേഖ ഗ്രാമത്തിനു വെളിയി വന്നാ  എങ്കിലും  നല്ല മനുഷ്യ ചെട്ടിയാരുടെയും ചെടതിയുടെയും അന്യായങ്ങല്ക്ക് എതിരെ പ്രതികരിയ്ക്കാ ഒരു സപ്പോർട്ട് തരും എന്ന് പ്രതീക്ഷിച്ച മയിൽവർണ്ണനു തെറ്റി. എന്തൊക്കെ ആയാലും ഔതക്കുട്ടിയുടെ പേടിയങ്ങു പോവൂല എന്ന് വെച്ചാ എന്താ ചെയ്യുക?
അങ്ങനെ ഇരിയ്ക്കുമ്പോ അതാ കോങ്ങാട്ട് തറവാടിന്റെ ഉമ്മറത്ത്ഒരു കാല്പെരുമാറ്റം. പാദസരത്തിന്റെ കിലുക്കം കൂടി കേട്ടത് കൊണ്ട് ഇപ്പ്രാവശ്യം ചെട്ടിയാര്ക്ക് സംശയം ഉണ്ടായില്ല. "ആരാടീ അത്?" ചെട്ടിയാ ഗര്ജിച്ചു. പുറത്തു നിന്നും കിളി നാദം. "ഇത് ഞാനാ സിനിക്കുട്ടി". "അകത്തേയ്ക്ക് വാടീ" എന്ന് അന്നാമ്മ ചേടത്തി. തണ്ണിമത്തന് കയ്യും കാലും വെച്ച മാതിരി ഉള്ള മനോഹര രൂപം കണ്ടു കണ്ട്രോ വിട്ടു ചെട്ടിയാരുടെ വായി നിന്നും തുപ്പ കവിഞ്ഞൊഴുകിഇത് കണ്ട സിനിക്കുട്ടി ചെട്ടിയാര്ക്ക് നേരെ ഒരു കള്ളച്ചിരി പാസ്സാക്കി. അന്നമ്മ ചേടത്തി ചോദിച്ചു "നിനക്ക് എന്താടീ വേണ്ടത് പെണ്ണെ?". അവ മൊഴിഞ്ഞു
"എന്റെ പേര് സിനി ജോണ്ർഗീസ്‌. എല്ലാവരും എന്നെ സിനിക്കുട്ടി എന്ന് വിളിയ്ക്കും. ഞാ കുറെ നാളായി ചെട്ടിയാരെയും ചേടത്തിയെയും പുകഴ്ത്തിക്കൊണ്ട് ഗ്രാമത്തിന്റെ ചുവരി ഒരുപാട് എഴുതി വെയ്ക്കുന്നു.ആരും അങ്ങ് മൈന്ഡ് ചെയ്യുന്നേയില്ല. ധാ ഇന്ന് രാവിലെയും കൂടി ഞാ എഴുതിയിട്ടുണ്ടായിരുന്നു ചെട്ടിയാ ദൈവം ആണെന്നും ഭഗവാ ആണെന്നും ഒക്കെ. അത് മാത്രമോ മിനിഞ്ഞാന്നു രാത്രി ഞാ ഒരു സ്വപ്നം കണ്ടു എന്താന്നറിയോ..ഞാനും അന്നാമ്മ ചേടത്തിയും കൂടി ഭീമ ജ്വല്ലറിയി സ്വര്ണ്ണം എടുക്കാ പോയപ്പോ അവിടെ നില്ക്കുന്നു നമ്മുടെ സാക്ഷാ ചെട്ടിയാ. അവസാനം അടുത്തിരുന്ന കൂട്ടുകാരിയോട് എന്നെ ഒന്ന് നുള്ളാ പറഞ്ഞു. കാര്യം കൂടി ഞാ ചുവരി എഴുതി വെച്ചിട്ടാണ് വരുന്നത്ഇത്രയൊക്കെ ആയിട്ടും ആരും തിരിഞ്ഞു നോക്കിയത് പോലും ഇല്ലആരെങ്കിലും വിളിച്ചു ഗ്രാമത്തി കോങ്ങാട്ട് തറവാട്ടുകാരുടെ ഏതെങ്കിലും ഒരു പറമ്പി ഒരു ചെറിയ കൂര വെയ്ക്കാനും വല്ലപ്പോഴും ഒന്ന് വെളിയ്ക്കിരിയ്ക്കാനും ഒരു നാല് സെന്റ്തരും എന്ന് കരുതി."
കേട്ട് നിന്ന അന്നാമ്മ ചെടതിയ്ക്ക് ഒരല്പം കനിവോക്കെ തോന്നി എങ്കിലും അത് സമ്മതിയ്ക്കാ മനസ്സ് വന്നില്ല. "എടീ ഞാ എല്ലാം കാണുന്നുണ്ടെടീ. ഇവിടെ ഇപ്പോഴേ കുടിയാന്മാരെ  തപ്പി തടഞ്ഞു നടക്കാ വയ്യ. മാത്രമല്ല ചെട്ടിയാര്ക്ക് ഇപ്പോ ഉള്ളത്ര കാവല നായ്ക്ക ഒക്കെ തന്നെ ധാരാളമാണ്.അത് കൊണ്ട് നീ ഇപ്പൊ പോ". സ്വപ്നത്തി  തന്നെ കുറിച്ച് പറഞ്ഞത് കേട്ട് കുളിര് കോരിയ ചെട്ടിയാ അന്നാമ്മ ചെടത്തിയോടു പറഞ്ഞു. "ചേടത്തി ഒന്ന് കൂടി ആലോചിച്ചു....". പൊട്ടി കരഞ്ഞു കൊണ്ട് സിനിക്കുട്ടി ചെട്ടിയാരോട് പറഞ്ഞു
"വേണ്ട ചെട്ടിയാ അണ്ണാ വേണ്ട.ചെടതിയ്ക്കും ചെട്ടിയാര്ക്കും ഈയുള്ളവളെ വേണ്ടെങ്കി വേണ്ട. എന്റെ വിധി. അത് കൊണ്ടാണല്ലോ മുന്പോരിയ്ക്ക ഇവിടത്തെ കൃഷിക്കാര ആയിരുന്ന ഔതക്കുട്ടി അച്ചായനു ഫ്ലയിംഗ് കിസ്സ്കൊടുത്തപ്പോ അങ്ങേരും തിരിഞ്ഞു നോക്കാതെ പോയത്. പക്ഷെ എന്നെ ഇവിടെ നിങ്ങള്ക്ക് മുന്നില് എത്തിച്ച ഒരു കദനകഥ ഉണ്ട്. അതെ കണ്ണീരി കുതിര്ന്ന എന്റെ ആത്മകഥ. കഥ നാട്ടുകാര്ക്ക് മുന്നില് പറയാനുള്ള ഒരു അവസരം എനിയ്ക്ക് തരൂ. കേട്ടതിനു ശേഷം ഏതെങ്കിലും നന്മയുള്ള ഒരു മനുഷ്യ എനിയ്ക്ക് തല ചായ്ക്കാ വീട്ടു വരാന്തയി ഒരിടം തന്നാ ഞാ  കൃതാര്തയായി ". സിനിക്കുട്ടി ആദ്യത്തെ വാചകം പറഞ്ഞു തുടങ്ങിയപ്പോഴേ ചെട്ടിയാരുടെ കണ്ണി നിന്നും കണ്ണുനീ ധാര ധാര ആയി ഒഴുകി തുടങ്ങിയിരുന്നു. അന്നാമ്മ ചേടത്തി ചെട്ടിയാരോട് പറഞ്ഞു. "എടൊ ചെട്ടിയാരെ താ ഇപ്പോഴേ കരയാ തുടങ്ങിയാലോ? പെണ്ണ് അവളുടെ കഥ ഒന്ന് പറഞ്ഞോട്ടെ. ഇപ്പോഴേ കരയാ തുടങ്ങിയാ കഥ പറഞ്ഞു കഴിയുംബോലെയ്ക്കും കരയാ കണ്ണി  കണ്ണുനീ സ്റ്റോക്ക്ഉണ്ടാവില്ലടോ".
എന്താണ് സിനിക്കുട്ടിയുടെ ശോക കഥ? ശോക കഥ കേട്ട ചന്ദ്രലേഖ ഗ്രാമക്കാ സിനിക്കുട്ടിയെ സ്വീകരിയ്ക്കുമോ? അടുത്ത ലക്കം വരെ കാത്തിരിയ്ക്കുക.

Tuesday, July 2, 2013

കൊങ്ങാട്ടു തറവാടും ചെട്ടിയാരും പിന്നെ കുറെ കാവൽ നായ്ക്കളും (അധ്യായം-3)

അങ്ങനെ ഇരിയ്ക്കുമ്പോൾ അതാ കൊങ്ങാട്ട് തറവാടിന്റെ ഉമ്മറത്ത്‌ ഒരു കാൽ പെരുമാറ്റം. അന്നാമ ചേടത്തിയുടെ കാൽ തിരുംമികൊണ്ടിരുന്ന ചെട്ടിയാർ ഉടനടി ചാടി എഴുന്നേറ്റു ചോദിച്ചു. 'ആരാടാ അത്?'. മറുപടിയില്ല. ചെട്ടിയാർ വീണ്ടും അലറി. 'ഛീ ആരാണെന്ന് ചോദിച്ചത് കേട്ടില്ലെടാ?'. ഉമ്മറത്ത്‌ നിന്നും ഒരു സ്ത്രീശബ്ദം. 'എടാ അല്ല എടീ..'.സ്ത്രീശബ്ദം കേട്ടതോടെ ചെട്ടിയാര്ക്കൊന്നു കുളിര് കോരി. ഉമ്മറതെയ്ക്കു വന്നപ്പോൾ ഒരു ചാക്ക് നിറയെ ചക്കയുമായി ഒരു പെണ്ണ് നില്ക്കുന്നു. അവളെ അടിമുടി നോക്കി വായിൽ വെള്ളമിറക്കി കൊണ്ട് ചെട്ടിയാർ ചോദിച്ചു. "നീ എതാടീ പെണ്ണേ?". പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. "എന്റെ പേര് മഞ്ജരി മേനോൻ. കുറച്ചു വടക്കുന്നാ..അന്നാമ്മ ചേടത്തിയെ ഒന്ന് കാണാൻ..".  കേട്ട പാടെ അന്നാമ്മ  ചേടത്തി ഉമ്മറതെയ്ക്കു ഓടി വന്നിട്ട് പറഞ്ഞു. "ഹല്ലാ ഇതാര് മഞ്ജരിയോ കേറി വാടീ". എന്നിട്ട് ഒരല്പം കോപത്തിൽ ചെട്ടിയാരെ നോക്കികൊണ്ട്‌ "എടൊ പൊട്ടൻ ചെട്ടീ തന്നോട് ഞാൻ മുൻപേ പറഞ്ഞില്ലായിരുന്നോ  മഞ്ജരിയെയും അവൾ എടുക്കാൻ പോവുന്ന നാടകത്തെയും കുറിച്ച്?". ചെട്ടിയാർ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. "ഇപ്പൊ ഓർമ്മ വന്നു ചേടത്തീ". എന്നിട്ട് മഞ്ജരിയെ നോക്കി വെള്ളമിറക്കി കൊണ്ട് ചോദിച്ചു. "എന്നതാടീ പെണ്ണെ നിന്റെ നാടകത്തിന്റെ പേര്? കുന്നിക്കുരു എന്നല്ലേ?". ചെട്ടിയാരുടെ നോട്ടത്തിൽ നാണിച്ചു തല താഴ്ത്തി കാൽ മുട്ട് കൊണ്ട് നിലത്തു ഉഗാണ്ടയുടെ ഭൂപടവും വരച്ചു കൊണ്ട് മഞ്ജരി മൊഴിഞ്ഞു. "കുന്നിക്കുരു അല്ല ചെട്ടിയാർ അണ്ണാ ചക്കക്കുരു".കേട്ട് നിന്ന അന്നാമ്മ ചേടത്തി മഞ്ജരിയോട് ചോദിച്ചു. "ഈ ചാക്കിൽ എന്നതാടീ?". മഞ്ജരി മറുപടി പറഞ്ഞു.

"ഇത് ഞാൻ അന്നാമ്മ ചെടതിയ്ക്ക് വേണ്ടി കൊണ്ട് വന്നതാണ്. കുറച്ചു ചക്കയാണ്. ചേടത്തി എനിയ്ക്ക് വേണ്ടി ഒരു ഉപകാരം ചെയ്യണം.ഞാൻ എന്റെ ജീവിതത്തിൽ ഇറക്കുന്ന ആദ്യത്തെ നാടകമാണ്. ഈ സംഭവത്തിനു  ചെട്ടിയാരെ കൊണ്ട് കുറച്ചു പബ്ലിസിറ്റി കൊടുപ്പിയ്ക്കണം. എല്ലാ നാടകങ്ങളെയും വിമര്ശിച്ചു കൊന്നു കീറുന്ന മാതിരി എന്നെയും എന്റെ നാടകത്തെയും ഉപദ്രവിയ്ക്കരുത്‌ എന്ന് ചെട്ടിയാരോട് പറയണം. മാത്രമല്ല എന്റെ ഈ 'ചക്കക്കുരു' എന്നാ നാടകം ഞാൻ DVD യിൽ കോപ്പി ചെയ്തിട്ടുണ്ട്. ഏതാണ്ട് 500 ഓളം DVD കോപ്പി ചെയ്തു കഴിഞ്ഞു. അന്നാമ്മ ചേടത്തി എന്റെ DVD ഒക്കെ ഒന്ന് വിറ്റു കാശാക്കി തരണം.പിന്നെ അത് മാത്രമല്ല ഈ കൊണ്ട് വന്ന ചക്ക അന്നാമ്മ ചേടത്തി തിന്നു കഴിഞ്ഞു തുപ്പി കളയുന്ന ചക്കക്കുരുകൾ മുഴുവൻ ഒരു ഹോർലിക്ക്സ് കുപ്പിയിൽ ആക്കി ഈ DVD യോടൊപ്പം ഫ്രീ ആയി കൊടുക്കുകയും വേണം. ഒരു attraction നു വേണ്ടി. പകരം എന്താ വേണ്ടത് എന്ന് ചേടത്തി പറഞ്ഞാൽ  മതി. അപ്പൊ എങ്ങനെ DVD കളും ഹോർലിക്ക്സ് കുപ്പികളും പുറത്തു കാറിൽ വെച്ചിരിയ്ക്കുകയാണ്. എടുപ്പിയ്ക്കട്ടെ?"

അന്നാമ്മ ചേടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു. "നീ ഒന്നാം തരം മേനോത്തി കൊച്ചു തന്നെടീ. നിന്റെ കാര്യം ഞാൻ ഏറ്റെടീ മഞ്ജരിപ്പെണ്ണേ. എടൊ ചെട്ടിയാരെ താൻ കേട്ടല്ലോ അല്ലേ?" ചെട്ടിയാർ തല കുലുക്കി.DVD കളും ഹോർലിക്ക്സ് കുപ്പികളും അന്നാമ്മ ചേടത്തിയെ ഏല്പിച്ചു മഞ്ജരി മേനോൻ പടിയിറങ്ങി. ഗ്രഹണി പിള്ളേർക്ക് ചക്ക പായസം കിട്ടിയ മാതിരി അന്നാമ്മ ചേടത്തിയും ഭര്ത്താവ് തൊമ്മിച്ചനു കൂടി ആ ചക്ക മുഴുവൻ രണ്ടു ദിവസം കൊണ്ട് തിന്നു തീർത്തു. ചെട്ടിയാർ സമയം പാഴാക്കാതെ ചന്ദ്രലേഖ ഗ്രാമത്തിന്റെ സകല ചുവരുകളിലും 'ചക്കക്കുരു' നാടകത്തെയും  മഞ്ജരി മേനോനെയും കുറിച്ച് പുകഴ്ത്തി കുറെ വാചകങ്ങൾ എഴുതി കൂട്ടി. ചവച്ചു തുപ്പിയ ചക്കക്കുരുകൾ എല്ലാം ഹോർലിക്ക്സ് കുപ്പിയിൽ ആക്കി അന്നാമ്മ ചേടത്തി DVD ക്കൊപ്പം വിറ്റഴിയ്ക്കാൻ തുടങ്ങി. സത്യത്തിൽ കാലണയ്ക്ക് കൊള്ളാത്ത ഈ നാടകത്തിന്റെ DVD വാങ്ങാൻ വിമുഖത കാണിച്ച അടുത്ത ഗ്രാമക്കാരെ മുഴുവൻ ചെട്ടിയാർ ഭീഷണിപ്പെടുത്തി അന്നമ്മ ചേടത്തിയുടെ അടുക്കലേയ്ക്ക് പറഞ്ഞയച്ചു. 

അങ്ങനെയിരിയ്ക്കുമ്പോൾ കൊങ്ങാട്ട് തറവാടിന്റെ ഉമ്മറത്ത്‌ വീണ്ടും ഒരു കാല്പെരുമാറ്റം. അന്നാമ ചേടത്തിയുടെ കാൽ തിരുംമികൊണ്ടിരുന്ന ചെട്ടിയാർ ചാടി എഴുന്നേറ്റു ചോദിച്ചു. "ആരാടാ അത്?".വീണ്ടും ഉമ്മറത്ത്‌ നിന്നും ഒരു സ്ത്രീശബ്ദം. "പൊസ്റ്റ്മാൻ". ചെട്ടിയാർക്ക് വീണ്ടും കുളിര് കോരി. ഉമ്മരതെയ്ക്കു വന്ന ചെട്ടിയാർ ചോദിച്ചു. "പോസ്റ്റ്‌മാനോ?". തെല്ലൊന്നു നാണിച്ച പെണ്ണ് മൊഴിഞ്ഞു. "അല്ല പോസ്റ്റ്‌വുമണ്‍". അന്നാമ്മ ചെടതിയ്ക്കുള്ള കത്ത് ചെട്ടിയാരുടെ കയ്യില ഏല്പിച്ചു പോസ്റ്റ്‌വുമണ്‍ മടങ്ങി.അകത്തു നിന്നും അന്നാമ്മ ചേടത്തിയുടെ ശബ്ദം.  "എന്നതാടോ  ചെട്ടിയാരെ?". പോസ്റ്റ്‌വുമണ്‍ തന്ന കത്ത് അന്നാമ്മ ചേടത്തിയെ ഏല്പിച്ചു ചെട്ടിയാർ കാലു തിരുമ്മൽ തുടർന്നു. കത്ത് തുറന്നു വായിച്ച അന്നാമ്മ ചേടത്തി ഞെട്ടി പോയി!!!!!!!!!!!!!!!!!!!

ആരാണ് ആ കത്ത് അയച്ചത്? ചേടത്തി എന്തിനാണ് ഞെട്ടിയത്? അടുത്ത ലക്കം വരെ കാത്തിരിയ്ക്കുക.

Monday, May 20, 2013

കൊങ്ങാട്ടു തറവാടും ചെട്ടിയാരും പിന്നെ കുറെ കാവൽ നായ്ക്കളും (അധ്യായം-2)

ദിവസങ്ങള് അങ്ങനെ കടന്നു പോയി. അങ്ങനെയിരിയ്ക്കുമ്പോൾ ഒരു ദിവസം അത് സംഭവിച്ചു. അന്ന്  രാവിലെ ഒരു ഷോക്കിംഗ് ന്യൂസുമായിട്ടാണ് ചന്ദ്രലേഖ ഗ്രാമം മുഴുവൻ ഞെട്ടിയുണർന്നത്. എന്താണത്?

ചെട്ടിയാർ സ്ഥിരമായി തന്റെ തോന്ന്യാസങ്ങൾ എഴുതി നിറച്ചിരുന്ന ചന്ദ്രലേഖ ഗ്രാമത്തിന്റെ ഏതോ ഒരു മതിലിൽ മറ്റൊരു കയ്യക്ഷരം!!! അതും മലയാളത്തിൽ അല്ല കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ ആരോ എന്തൊക്കെയോ എഴുതി വെചിരിയ്ക്കൂന്നു. ആരാണ് എന്ന് ഒരു സൂചന പോലും ഇല്ല. ചന്ദ്രലേഖ ഗ്രാമത്തിലെ ഒരു മനുഷ്യജീവിയ്ക്കും English എന്ന് വെച്ചാൽ  'പണ്ടെങ്ങാണ്ടോ അവിടെ ഉണ്ടായിരുന്ന സായിപ്പിന്റെ വായിൽ കൊള്ളാത്ത കൊനിഷ്ടു  ഭാഷ' എന്നാ ഒരു അറിവ് മാത്രമല്ലേ ഉള്ളൂ? ഈ പഹയാൻ ആരാണ് ഇവൻ എന്താണ് എഴുതിയിരിയ്ക്കുന്നത് എന്നൊക്കെ അറിയാൻ എന്താണ് വഴി? അവസാനം അടുത്ത ഗ്രാമത്തിൽ നിന്നും ഇംഗ്ലീഷ് അറിയാവുന ഒരുത്തനെ വിളിച്ചു കൊണ്ട് വന്നു. അവൻ ഏതൊക്കെയോ ഇംഗ്ലീഷ്-മലയാളം dictionary ഉപയോഗിച്ച് ഒരു വിധത്തിൽ  ആ കുറിപ്പിന്റെ അർഥം വായിച്ചു പറഞ്ഞു കൊടുത്തു. ആ കുറിപ്പിൽ ഉണ്ടായിരുന്നത് ചെട്ടിയാരുടെ ചുവരെഴുത്തിനു ഇട്ടൊരു കൊട്ട് ആയിരുന്നു. അതിന്റെ താഴെ  B രാമകൃഷ്ണൻ എന്ന് ഒരു പേരും ഒപ്പും. പക്ഷെ അയാള് ഉപയോഗിച്ച ഭാഷ മാന്യമായിരുന്നു അതായത് ചെട്ടിയാരുടെ പോലെ കൂതറ ലാംഗ്വേജ് അല്ല ഉപയോഗിച്ചത്.

ഭാഷ എങ്ങനെ ആയാൽ എന്താ, എഴുതിയത് ചെട്ടിയാര്ക്ക് എതിരെ അല്ലെ? ചെട്ടിയാരുടെ കാവൽ നായ്ക്കൾ ആയി സ്വയം അവരോധിച്ച ചന്ദ്രലേഖ ഗ്രാമത്തിലെ കുടികിടപ്പുകാർക്ക് ഇത് സഹിയ്ക്കുമോ? അവർ വട്ടം കൂടി ആലോചന തുടങ്ങി. ഇവനെ എങ്ങനെ കൈകാര്യം ചെയ്യണം? ക്ഷമ കെട്ട ചിലര് ഓടി പോയി ഉടനെ തന്നെ ആ കുറിപ്പിന് താഴെ രാമകൃഷ്ണനു എതിരെ പച്ച തെറികൾ എഴുതി വെച്ച് നിര്വൃതി അടഞ്ഞു. എല്ലാ തെറികല്ക്കും താഴെ 'ചെട്ടിയാർ വാഴ്കൈ' 'ചെട്ടിയാർ എൻ കടവുൾ' എന്നിങ്ങനെ ഉള്ള വാചകങ്ങൾ ചേര്ക്കാന് ആരും മറന്നില്ല.

അവസാനം വട്ടം കൂടി ആലോചന തുടങ്ങിയവര് ഒരു തീരുമാനത്തിൽ എത്തി.'രാമകൃഷ്ണൻ' എന്നാ പേരല്ലാതെ ആ കുറിപ്പ് എഴുതിയവനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ല.  അപ്പോൾ പിന്നെ ഒരേ ഒരു വഴി സംഭവം ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വെച്ചു അവനെ തെറി വിളിയ്ക്കുക എന്നതാണ്. അതിനായി ഒരാളെയും കണ്ടു പിടിച്ചു. പണ്ടെങ്ങാണ്ടോ ചെട്ടിയാർ വെള്ളമടിച്ചു ഒരു നാടകം കാണാൻ പോയിരുന്നു. വെള്ളമടിച്ചത് കൊണ്ട് ചെട്ടിയാര്ക്ക് നാടകം ഒന്നും മനസ്സിലായതും ഇല്ല, അതിന്റെ കലിപ്പ് തീര്ക്കാൻ ആ നാടകം എഴുതിയ രാമകൃഷ്ണൻ എന്നാ കഥാകാരനെ കുറിച്ച് നല്ല നാല് പുളിച്ച തെറികൾ ചന്ദ്രലേഖ ഗ്രാമത്തിന്റെ മതിലുകളിൽ എഴുതി വെക്കുകയും ചെയ്തു. അതേ രാമകൃഷ്ണൻ ഇപ്പോൾ വൈരാഗ്യം തീര്ക്കാൻ വേണ്ടി ചെട്ടിയാര്ക്ക് എതിരെ കളിച്ചത് ആണെന്ന് വരുത്തി തീർത്തു  ഈ സംഭവം അവന്റെ തലയിൽ മൊത്തമായി കെട്ടി വെയ്ക്കുകയും അത് വഴി ചുവരെഴുതിലൂടെ അവനെ തെറിയഭിഷേകം നടത്താനും ചെട്ടിയാരുടെ കാവൽനായ്ക്കൾ തീരുമാനം എടുത്തു. അതായത് 'രാമകൃഷ്ണൻ'

എന്നാ പേരിൽ തന്നെ കയറി പിടിച്ചു അതിബുദ്ധിമാന്മാർ ആയ ആ കാവൽനായ്ക്കൾ. എങ്ങനെയുണ്ട് അവറ്റകളുടെ ബുദ്ധി? 'രാമകൃഷ്ണൻ' എന്നാ ഒരു പേര് കണ്ടത് കൊണ്ട് മാത്രം അത് നാടകക്കാരാൻ രാമകൃഷ്ണൻ ആണെന്ന് അനുമാനിയ്ക്കുന്നതും അയാള്ക്കെതിരെ ചുവരുകളിൽ തെറി എഴുതി നിരയ്ക്കുന്നതും അന്യായമല്ലേ എന്ന് ചോദിച്ച  അടുത്ത ഗ്രാമത്തിലെ ചിലരെ ഈ കാവൽനായ്ക്കൾ ഉച്ചത്തിൽ കുരച്ചുകൊണ്ട് ഓടിച്ചു വിടുകയും ചെയ്തു. ഏകദേശം ഒരു മാസത്തോളം തെറി വിളി തുടർന്ന്. നാടകക്കാരാൻ രാമകൃഷ്ണൻ ചെട്ടിയാരുടെയും അയാളുടെ കാവൽനായ്ക്കളുടെയും അത്രയ്ക്ക് ഊച്ചാളി അല്ലതിരുന്നത് കൊണ്ട് ഒന്നും കണ്ടില്ല എന്ന് നടിച്ചു മിണ്ടാതെ ഇരുന്നു.


ചെട്ടിയാരുടെയും അയാളുടെ കാവൽനായ്ക്കളുടെയും സ്വഭാവത്തിന്റെ ഒരു നേര്ക്കാഴ്ചയാണ് ഈ രണ്ടു അധ്യായങ്ങളിൽ നാം കണ്ടത്. അടുത്ത അദ്ധ്യായം മുതൽ കോമഡി, റൊമാൻസ്, സസ്പെൻസ്, അക്ഷൻ എന്നിങ്ങനെ ഒരു commercial സിനിമയുടെ എല്ലാ ingredients ഉം ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള ചില രസകരമായ സംഭവങ്ങൾ ആയിരിയ്ക്കും വരാൻ പോവുന്നത്. ക്ഷമയോടെ കാത്തിരിയ്ക്കുക.