Monday, May 20, 2013

കൊങ്ങാട്ടു തറവാടും ചെട്ടിയാരും പിന്നെ കുറെ കാവൽ നായ്ക്കളും (അധ്യായം-2)

ദിവസങ്ങള് അങ്ങനെ കടന്നു പോയി. അങ്ങനെയിരിയ്ക്കുമ്പോൾ ഒരു ദിവസം അത് സംഭവിച്ചു. അന്ന്  രാവിലെ ഒരു ഷോക്കിംഗ് ന്യൂസുമായിട്ടാണ് ചന്ദ്രലേഖ ഗ്രാമം മുഴുവൻ ഞെട്ടിയുണർന്നത്. എന്താണത്?

ചെട്ടിയാർ സ്ഥിരമായി തന്റെ തോന്ന്യാസങ്ങൾ എഴുതി നിറച്ചിരുന്ന ചന്ദ്രലേഖ ഗ്രാമത്തിന്റെ ഏതോ ഒരു മതിലിൽ മറ്റൊരു കയ്യക്ഷരം!!! അതും മലയാളത്തിൽ അല്ല കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ ആരോ എന്തൊക്കെയോ എഴുതി വെചിരിയ്ക്കൂന്നു. ആരാണ് എന്ന് ഒരു സൂചന പോലും ഇല്ല. ചന്ദ്രലേഖ ഗ്രാമത്തിലെ ഒരു മനുഷ്യജീവിയ്ക്കും English എന്ന് വെച്ചാൽ  'പണ്ടെങ്ങാണ്ടോ അവിടെ ഉണ്ടായിരുന്ന സായിപ്പിന്റെ വായിൽ കൊള്ളാത്ത കൊനിഷ്ടു  ഭാഷ' എന്നാ ഒരു അറിവ് മാത്രമല്ലേ ഉള്ളൂ? ഈ പഹയാൻ ആരാണ് ഇവൻ എന്താണ് എഴുതിയിരിയ്ക്കുന്നത് എന്നൊക്കെ അറിയാൻ എന്താണ് വഴി? അവസാനം അടുത്ത ഗ്രാമത്തിൽ നിന്നും ഇംഗ്ലീഷ് അറിയാവുന ഒരുത്തനെ വിളിച്ചു കൊണ്ട് വന്നു. അവൻ ഏതൊക്കെയോ ഇംഗ്ലീഷ്-മലയാളം dictionary ഉപയോഗിച്ച് ഒരു വിധത്തിൽ  ആ കുറിപ്പിന്റെ അർഥം വായിച്ചു പറഞ്ഞു കൊടുത്തു. ആ കുറിപ്പിൽ ഉണ്ടായിരുന്നത് ചെട്ടിയാരുടെ ചുവരെഴുത്തിനു ഇട്ടൊരു കൊട്ട് ആയിരുന്നു. അതിന്റെ താഴെ  B രാമകൃഷ്ണൻ എന്ന് ഒരു പേരും ഒപ്പും. പക്ഷെ അയാള് ഉപയോഗിച്ച ഭാഷ മാന്യമായിരുന്നു അതായത് ചെട്ടിയാരുടെ പോലെ കൂതറ ലാംഗ്വേജ് അല്ല ഉപയോഗിച്ചത്.

ഭാഷ എങ്ങനെ ആയാൽ എന്താ, എഴുതിയത് ചെട്ടിയാര്ക്ക് എതിരെ അല്ലെ? ചെട്ടിയാരുടെ കാവൽ നായ്ക്കൾ ആയി സ്വയം അവരോധിച്ച ചന്ദ്രലേഖ ഗ്രാമത്തിലെ കുടികിടപ്പുകാർക്ക് ഇത് സഹിയ്ക്കുമോ? അവർ വട്ടം കൂടി ആലോചന തുടങ്ങി. ഇവനെ എങ്ങനെ കൈകാര്യം ചെയ്യണം? ക്ഷമ കെട്ട ചിലര് ഓടി പോയി ഉടനെ തന്നെ ആ കുറിപ്പിന് താഴെ രാമകൃഷ്ണനു എതിരെ പച്ച തെറികൾ എഴുതി വെച്ച് നിര്വൃതി അടഞ്ഞു. എല്ലാ തെറികല്ക്കും താഴെ 'ചെട്ടിയാർ വാഴ്കൈ' 'ചെട്ടിയാർ എൻ കടവുൾ' എന്നിങ്ങനെ ഉള്ള വാചകങ്ങൾ ചേര്ക്കാന് ആരും മറന്നില്ല.

അവസാനം വട്ടം കൂടി ആലോചന തുടങ്ങിയവര് ഒരു തീരുമാനത്തിൽ എത്തി.'രാമകൃഷ്ണൻ' എന്നാ പേരല്ലാതെ ആ കുറിപ്പ് എഴുതിയവനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ല.  അപ്പോൾ പിന്നെ ഒരേ ഒരു വഴി സംഭവം ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വെച്ചു അവനെ തെറി വിളിയ്ക്കുക എന്നതാണ്. അതിനായി ഒരാളെയും കണ്ടു പിടിച്ചു. പണ്ടെങ്ങാണ്ടോ ചെട്ടിയാർ വെള്ളമടിച്ചു ഒരു നാടകം കാണാൻ പോയിരുന്നു. വെള്ളമടിച്ചത് കൊണ്ട് ചെട്ടിയാര്ക്ക് നാടകം ഒന്നും മനസ്സിലായതും ഇല്ല, അതിന്റെ കലിപ്പ് തീര്ക്കാൻ ആ നാടകം എഴുതിയ രാമകൃഷ്ണൻ എന്നാ കഥാകാരനെ കുറിച്ച് നല്ല നാല് പുളിച്ച തെറികൾ ചന്ദ്രലേഖ ഗ്രാമത്തിന്റെ മതിലുകളിൽ എഴുതി വെക്കുകയും ചെയ്തു. അതേ രാമകൃഷ്ണൻ ഇപ്പോൾ വൈരാഗ്യം തീര്ക്കാൻ വേണ്ടി ചെട്ടിയാര്ക്ക് എതിരെ കളിച്ചത് ആണെന്ന് വരുത്തി തീർത്തു  ഈ സംഭവം അവന്റെ തലയിൽ മൊത്തമായി കെട്ടി വെയ്ക്കുകയും അത് വഴി ചുവരെഴുതിലൂടെ അവനെ തെറിയഭിഷേകം നടത്താനും ചെട്ടിയാരുടെ കാവൽനായ്ക്കൾ തീരുമാനം എടുത്തു. അതായത് 'രാമകൃഷ്ണൻ'

എന്നാ പേരിൽ തന്നെ കയറി പിടിച്ചു അതിബുദ്ധിമാന്മാർ ആയ ആ കാവൽനായ്ക്കൾ. എങ്ങനെയുണ്ട് അവറ്റകളുടെ ബുദ്ധി? 'രാമകൃഷ്ണൻ' എന്നാ ഒരു പേര് കണ്ടത് കൊണ്ട് മാത്രം അത് നാടകക്കാരാൻ രാമകൃഷ്ണൻ ആണെന്ന് അനുമാനിയ്ക്കുന്നതും അയാള്ക്കെതിരെ ചുവരുകളിൽ തെറി എഴുതി നിരയ്ക്കുന്നതും അന്യായമല്ലേ എന്ന് ചോദിച്ച  അടുത്ത ഗ്രാമത്തിലെ ചിലരെ ഈ കാവൽനായ്ക്കൾ ഉച്ചത്തിൽ കുരച്ചുകൊണ്ട് ഓടിച്ചു വിടുകയും ചെയ്തു. ഏകദേശം ഒരു മാസത്തോളം തെറി വിളി തുടർന്ന്. നാടകക്കാരാൻ രാമകൃഷ്ണൻ ചെട്ടിയാരുടെയും അയാളുടെ കാവൽനായ്ക്കളുടെയും അത്രയ്ക്ക് ഊച്ചാളി അല്ലതിരുന്നത് കൊണ്ട് ഒന്നും കണ്ടില്ല എന്ന് നടിച്ചു മിണ്ടാതെ ഇരുന്നു.


ചെട്ടിയാരുടെയും അയാളുടെ കാവൽനായ്ക്കളുടെയും സ്വഭാവത്തിന്റെ ഒരു നേര്ക്കാഴ്ചയാണ് ഈ രണ്ടു അധ്യായങ്ങളിൽ നാം കണ്ടത്. അടുത്ത അദ്ധ്യായം മുതൽ കോമഡി, റൊമാൻസ്, സസ്പെൻസ്, അക്ഷൻ എന്നിങ്ങനെ ഒരു commercial സിനിമയുടെ എല്ലാ ingredients ഉം ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള ചില രസകരമായ സംഭവങ്ങൾ ആയിരിയ്ക്കും വരാൻ പോവുന്നത്. ക്ഷമയോടെ കാത്തിരിയ്ക്കുക.

No comments:

Post a Comment

മുകിൽവർണ്ണൻ തലനാരിഴ കീറി പരിശോധിച്ചതിനു ശേഷം മാത്രമേ കമന്റുകൾ പബ്ലിഷ് ചെയ്യപ്പെടുകയുള്ളൂ.